മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട് മെന്‍റ് സേവനങ്ങള്‍ ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴി
മലപ്പുറം : മോട്ടോര്‍
വാഹന വകുപ്പിന്റെ വിവിധ സേവനങ്ങളും ഫീസ് പേയ്മെന്റുകളും ഇനി അക്ഷയ
കേന്ദ്രങ്ങള്‍ വഴി ലഭ്യമാകും. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട്
ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് , ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ബുക്ക് , ലൈസന്‍സ്
അഡ്രസ്സ് മാറ്റുന്നതിന്, പുതിയ ബാച്ചിനുള്ള അപേക്ഷ, ഡ്രൈവിംഗ് ലൈസന്‍സ്
ക്ലാസ്സ് കൂട്ടവാനുള്ള അപേക്ഷ, ലൈസന്‍സ് പുതുക്കുവാനുള്ള അപേക്ഷ, ആര്‍. സി
ബുക്ക് വിവിധ സേവനങ്ങള്‍, രജിസ്ട്രേഷന്‍ പുതുക്കുന്നതിന്, ഉടമസ്ഥാവകാശം
മാറ്റുന്നതിനുള്ള അപേക്ഷ, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ
തുടങ്ങിയവ മോട്ടോര്‍ വാഹന നികുതി അടക്കമുള്ള ഫീസ് പേയ്മെന്റുകളും അക്ഷയ
കേന്ദ്രങ്ങള്‍ വഴി നടത്തുവാന്‍ സാധിക്കും എന്നതാണ് പദ്ധതിയുടെ പ്രത്യേകത.
No comments:
Post a Comment